Posts

കൃഷിപാഠം11: തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം -2

Image
സാധാരണയായി നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തെളി വളങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞു. അതിന്റെ പട്ടികയിൽ ചേർക്കാൻ പറ്റുന്ന മറ്റൊരു വളമാണ് ഫിഷ് അമിനോ ആസിഡ്. ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം : മീനും ശര്‍ക്കരയും തുല്യ അളവില്‍ എടുക്കുക. ഒരു കിലോ മീനിന് ഒരു കിലോ ശര്‍ക്കര എന്ന കണക്കില്‍ എടുത്ത് വെള്ളം ചേർക്കാതെ വായു കടക്കാത്ത ജാറില്‍ അടച്ചു വെക്കുക. ഇത് സൂര്യ പ്രകാശം കടക്കാതെ മുപ്പതു ദിവസം സൂക്ഷിക്കുക. ഇടയ്ക്കിടെ ജാറിന്‍റെ അടപ്പ് തുറന്നു എയര്‍ കളയുന്നത് നല്ലതാണ്. മുപ്പതു ദിവസം കഴിയുമ്പോൾ മീനും ശർക്കരയും   അഴുകി ഊറി ലായനി തെളിഞ്ഞിട്ടുണ്ടാവും. ഈ ലായനി അരിച്ചെടുത്തു നാല്‍പതു മുതൽ അമ്പത് ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.   ഫിഷ് അമിനോ ആസിഡ് സൂക്ഷ്മാണുക്കളാൽ സമ്പുഷ്ടമായതിനാൽ   ഇത് ഉപയോഗിക്കുമ്പോൾ രാസവളങ്ങള്‍ , രാസ കീടനാശിനികള്‍ തുടങ്ങിയവ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താൽ ഈ സൂക്ഷ്മാണുക്കളൊക്കെ നശിച്ചു പോകും. വളരെ പോഷക സമ്പുഷ്ടമായ ഫിഷ് അമിനോ ആസിഡ് രണ്ടാഴ്ചയിൽ ഒരിക്കൽ വളമായി ചെടികൾക്ക് ഉപയോഗിക്കാം. ഇ.എം. ലായനി : ജൈവകൃഷി ചെയ്യുന്നവരുടെ പ്രധാനപ്പെട്ട വളമാണ്   ഇഎം ലായനി. മണ്ണിലെ സൂക്...

കൃഷിപാഠം10 : തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം

Image
നമ്മുടെ കൃഷിക്ക് ആവശ്യമായ സാധാരണ ഉപയോഗിക്കുന്ന തെളിവളങ്ങൾ എങ്ങനെ ഉണ്ടാക്കാമെന്നും അതിനുവേണ്ട വളങ്ങൾ ഏതൊക്കെയാണെന്നും അറിയാം. ചാണക തെളി : അര കിലോ പച്ചചാണകം 8 മുതൽ 10 ലിറ്റർ വരെ അളവിൽ വെള്ളമെടുത്തു അത് കലക്കി രണ്ടുമൂന്ന് ദിവസം തണലത്തുവയ്ക്കുക. അതിനു ശേഷം ഇങ്ങനെ പുളിപ്പിച്ച ചാണക തെളി എടുത്തു പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ച്‌ ഗണ്ടാഴ്ചയിലൊരിക്കൽ ചെടികൾക്ക് വളമായി ഉപയോഗിക്കാം. ഹോർമോണുകളും സൂക്ഷ്മാണുക്കളും മൂലകങ്ങളും പച്ച ചാണകത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ പുളിപ്പിച്ചെടുക്കുന്ന ചാണകത്തെളിയിൽ ഉണ്ടാകുമെന്നതിനാൽ നന്നായി നേർപ്പിച്ചു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. നേർപ്പിക്കുന്നതിന്റെ അളവ് കുറഞ്ഞാൽ അത് പെട്ടെന്ന് വേര് ചീയലിനു ഇടയാക്കും. ചാണകം നേരിട്ടു മണ്ണിൽ ഉപയോഗിക്കുമ്പോൾ വളരെ സാവധാനം മാത്രമേ മണ്ണിലഴുകി അതിൽ നിന്നുള്ള മൂലകങ്ങൾ ചെടികൾക്ക് ലഭിക്കുകയുള്ളു. എന്നാൽ ചാണകത്തെളിയിലുള്ള പോഷകങ്ങൾ വളരെ പെട്ടെന്ന് ചെടികൾക്ക് ആഗിരണം ചെയ്യുവാൻ സാധിക്കുന്നു. കടലപ്പിണ്ണാക്ക് തെളി : തെളി വളങ്ങളിൽ ഏവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് കടലപ്പിണ്ണാക്ക് പുളിപ്പിച്ചെടുക്കുന്ന തെളി. ഇത് പലവിധത്തിൽ ചെയ്തെടുക്കാറുണ്ട്. കടലപ്പിണ്...

കൃഷിപാഠം 9 : തെളി വളങ്ങളുടെ ഉപയോഗം വിളകൾക്കനുസരിച്ച്

Image
  പലവിധത്തിലുള്ള ദ്രാവക രൂപത്തിലുള്ള വളങ്ങൾ വിപണിയിൽ ലഭ്യമാണെന്ന് പറഞ്ഞല്ലോ. അതുപോലെ തന്നെയാണ് പലവിധത്തിലുള്ള തെളിവളങ്ങളും ഇന്ന് വീടുകളിൽ മിക്കവരും ഉണ്ടാക്കുന്നു. ഇങ്ങനെ നിർമ്മിച്ചെടുക്കുന്ന തെളിവളങ്ങളുടെ ഉപയോഗ രീതി പലരും തെറ്റായി ചെയ്യുന്നതുകൊണ്ടാണ് ഇത് ചെടികളുടെ നശീകരണത്തിന് ഇടയാക്കുന്നത്. വിളകളുടെ സ്വഭാവം നോക്കിവേണം ഏതുവളവും ഉപയോഗിക്കുവാൻ. ഖര രൂപത്തിലുള്ള വളമായാലും തെളിവളമായാലും ഒരു ചെടിക്കു വേണ്ടതിൽകൂടുതലാണ് എങ്കിൽ അത് ഉപയോഗ ശൂന്യം എന്ന് മാത്രമല്ല പച്ചക്കറി പോലുള്ള ചെടികൾ നശിച്ചുപോകുകയും ചെയ്യുന്നു. തെങ്ങ്, മാവ് , പ്ലാവ് പോലുള്ള വൃക്ഷങ്ങൾക്കാണെങ്കിൽ തെളിവളങ്ങൾ നേർപ്പിക്കുമ്പോൾ വെള്ളം കൂടുകയോ കുറയുകയോ ചെയ്താൽ വല്യ കുഴപ്പം ഉണ്ടാകുന്നില്ല. അതായത് വലിയ വൃക്ഷങ്ങൾക്ക് അത്തരം വളങ്ങൾ ഉപയോഗിച്ചു എന്ന് കരുതി അവ വാടിപ്പോകുന്നില്ല. അതേസമയം ഇത്തരം വളം പച്ചക്കറികൾക്കോ മറ്റ് അലങ്കാര ചെടികൾക്കോ ഉപയോഗിക്കുമ്പോൾ ആവശ്യത്തിന് നേർപ്പിച്ചില്ലെങ്കിൽ ആ ചെടി തന്നെ തന്നെ നശിച്ചുപോകുന്നു. ഇത്തരം തെളിവളങ്ങൾ നേർപ്പിക്കുന്നതിന്റെ അളവ് മുൻ അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്. എപ്പോഴും വളങ്ങളിലെ രാജാവ് എന്ന് പറയുന...

കൃഷിപാഠം 8 : ദ്രാവക രൂപത്തിലുള്ള വളങ്ങളെ അറിയാം

Image
  ഇന്ന് ധാരാളം റെഡിമെയ്ഡ് വളങ്ങൾ പല വിധത്തിലും വിപണിയിൽ ലഭ്യമാണ്. അതിൽ  ദ്രാവക  രൂപത്തിലുള്ളവയും ഉൾപ്പെടുന്നു. മത്തിയും വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും ചാണകവും ഒക്കെ  ദ്രാവക രൂപത്തിലുള്ള വളനിർമ്മാണത്തിനായി ഉപയോഗിക്കുന്നു. പച്ചക്കറികൾക്ക് തെളി വളങ്ങൾ വളരെ അത്യാവശ്യമല്ലാത്തതിനാൽ വിപണിയിൽ നിന്നും ലഭിക്കുന്നവ വാങ്ങാതിരിക്കുന്നതാണ് നല്ലത്. സാധാരണ എല്ലാവരും ചെയ്‌തെടുക്കുന്ന തെളി രൂപത്തിലുള്ള ഒരു വളമാണ് കടലപ്പിണ്ണാക്കും വേപ്പിന്പിണ്ണാക്കും ഒരേ അളവിൽ എടുത്തു നല്ലോണം മുങ്ങിക്കിടക്കുന്ന തരത്തിൽ വെള്ളമൊഴിച്ചു രണ്ടുമൂന്നു ദിവസം വച്ച് പുളിപ്പിച്ചു് പിന്നീട് അതിന്റെ തെളി എടുത്ത് നേർപ്പിച്ച് രണ്ടാഴ്ച്ചയിലൊരിക്കൽ ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത്. ഇത് വളരെ നല്ലതാണ്. തൈകൾ തഴച്ചുവളരുന്നതിന് ഇത്തരം തെളി സഹായിക്കുന്നു. പച്ച ചാണകവും പുളിപ്പിച്ചു തെളി എടുത്ത് വളമായി ഉപയോഗിക്കാറുണ്ട്. പക്ഷെ ഇത്തരം പുളിപ്പിച്ചെടുക്കുന്ന തെളി വളങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അവ നേർപ്പിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവാണ്. വിളകളുടെ ഇനമനുസരിച്ചുവേണം തെളിവളത്തിൽ വെള്ളം ചേർത്തുപയോഗിക...