കൃഷി അറിവുകൾ ......... പോകാം നമ്മുടെ പാടത്തേക്കു ......

   എന്റെ കൃഷി അറിവുകൾ നിങ്ങളുമായി പങ്കിടുക എന്നതാണ് ഈ ബ്ലോഗിലൂടെ ഞാൻ ലക്ഷ്യമിടുന്നത് . കൃഷിയാണ് നമ്മുടെ ജീവിതത്തിന്റെ നട്ടെല്ല് എന്ന് തന്നെ പറയാം .  ഇന്ത്യയിലെ മൂന്നിലൊന്ന് ജനങ്ങളുടെയും ഉപജീവനമാർഗമാണ് കൃഷി. എന്നാൽ ഇന്ന് സിമന്റ് കാടുകൾ  പല കൃഷിസ്ഥലങ്ങളും  കൈകടത്തിയിരിക്കുന്നു. നമ്മുടെ രാജ്യത്ത് സംഭവിച്ചിരിക്കുന്ന  ഓക്സിജൻ ക്ഷാമത്തിന് ഇതൊരു പ്രധാന കാരണമായി ഞാൻ കാണുന്നു .  ഇതൊഴിവാക്കാൻ ചെറിയൊരു മാർഗമെന്ന നിലയിൽ  ഓരോ    വീട്ടുമുറ്റത്തും കുറച്ചു ചെടികളെങ്കിലും  നട്ട് പരിപാലിക്കണമെന്നാണ് എന്റെ അഭിപ്രായം . നഗരങ്ങളിൽ മട്ടുപ്പാവ് കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന വേറൊരു ലക്‌ഷ്യം കൂടിയുണ്ട് എന്റെ ഈ ബ്ലോഗിനുണ്ട് . 


   എന്നാലിന്ന് ടെറസ് കർഷകർ വിജയവും പരാജയവും നേരിടുന്നതായി കാണുന്നു . പരാജയം എന്തുകൊണ്ട്? എങ്ങനെ? എന്നതിലൂടെ  കാർഷിക മേഖലയുടെ വിജയവും.... പരാജയവും....കൂടി നമ്മൾ അറിയേണ്ടിയിരിക്കുന്നു . ഇതെല്ലാം എന്റെ അനുഭവത്തിലൂടെ ജനങ്ങളെ അറിയിക്കുക എന്നതാണ് ലക്‌ഷ്യം .

  കൃഷിയിലേക്കു ഇറങ്ങുന്ന ഒരാൾ അറിഞ്ഞിരിക്കേണ്ടതായ  വിത്ത് തിരഞ്ഞെടുക്കൽ തുടങ്ങി മണ്ണ് തയ്യാറാക്കൽ, പറിച്ചു നടീൽ,  ജലസേചനം, മരുന്നുപ്രയോഗം , വളപ്രയോഗം ,  പൊതുവെയുള്ള പരിപാലനം മുതൽ  കാലാവസ്ഥ വ്യതിയാനം വരെ ഏതൊരു വിളയ്ക്കും വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. ഇവയെല്ലാം കാർഷിക വിളകളുടെ ഇനത്തിന്റെ അടിസ്ഥാനത്തിൽ കർഷകൻ മനസ്സിലാക്കണം. രാസ-ജൈവ വളങ്ങളുടെ അമിതമായ പ്രയോഗമാണ് ഇന്നത്തെ കൃഷിയുടെ പരാജയത്തിന് പ്രധാന കാരണം. നമ്മുടെ ക്ഷമയില്ലായ്മയാണ് അതിന്റെ പിന്നിലെ വസ്തുത . ഏതൊരു വിളയ്ക്കും പഴമയുടെ അറിവുകൾ നാം ഒരുപാട്  മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ പൂർവ്വികർ പറഞ്ഞ പല കാര്യങ്ങളും എത്രത്തോളം അർത്ഥവത്താണെന്ന് നമുക്ക് കാണാൻ കഴിയും. 

    ഇന്ന് പലതരം കാർഷിക രീതികളുണ്ട്. രണ്ട് സെന്റിൽ താമസിക്കുന്നവർക്ക് പോലും വീടിന്റെ ടെറസിൽ സ്വന്തമായി പച്ചക്കറികൾ വളർത്താം. നിങ്ങൾ ചെയ്യേണ്ടത് അതിനായി കുറച്ച് സമയം നീക്കിവയ്ക്കുക എന്നത് മാത്രമാണ്. ചെടി ചട്ടികളിലും ഗ്രോ ബാഗുകളിലും  വളരെ വിജയകരമായി കൃഷി ചെയ്യുന്ന ധാരാളം ആളുകൾ നഗരത്തിലുണ്ട്. കൃഷിയ്‌ക്കൊപ്പം അലങ്കാര സസ്യങ്ങൾ പരിപാലിച്ചും സന്തോഷവും സമ്പാദ്യവും നേടുന്ന  ധാരാളം പേരുണ്ട്. നമ്മുടെ ആവശ്യങ്ങൾക്കുപരി മാനസിക-ശാരീരിക ആരോഗ്യംകൂടി  നൽകുന്ന മികച്ച മാർഗമാണ് പച്ചക്കറി കൃഷിയും അലങ്കാര സസ്യ പരിപാലനവും. മാത്രമല്ല പ്രായമാവരുടെയും ഒറ്റപ്പെട്ടവരുടെയും  വിനോദംകൂടിയാണ് വീട്ടുമുറ്റത്തെ ചെടിവളർത്തലും അടുക്കള തോട്ടപരിപാലനവും  .

  വളരെ ഗൗരവമായി എടുക്കേണ്ടതും എന്നാൽ വളരെ നിസ്സാരമായി കാണുന്നതുമായ ചില കാര്യങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ ഓരോ പാഠങ്ങളായി  ഞാൻ നിങ്ങളോട് പറയാം . വളരെയധികം താൽപ്പര്യത്തോടും ഉത്സാഹത്തോടും കൂടി കൃഷിയിലേക്ക് പോകുന്നവരുടെ സന്തോഷം നഷ്ടപ്പെടാതെ അവർക്കൊരു സഹായമായി ഞാൻ ഉണ്ടാകും .

  കൃഷിക്കാർ മനസിലാക്കേണ്ട ചില കാര്യങ്ങൾ ഈ ബ്ലോഗിലൂടെ ഞാൻ നിങ്ങളുമായി പങ്കിടുന്നതോടൊപ്പം വിത്തുകൾ തിരഞ്ഞെടുക്കുന്നതു മുതൽ വിളവെടുപ്പ് വരെയുള്ള എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ  പ്രതീക്ഷിക്കാം. 

തുടർന്നുള്ള എല്ലാ പോസ്റ്റുകളും നോക്കുക .....


By SUMAMATHU BEEVI  M

Comments

  1. വളരെ നല്ല അറിവുകൾ ആണ്...🙏🙏🙏🙏

    ReplyDelete
  2. വളരെ ഉപകാരപ്രതമായ അറിവുകൾ... 🙏🙏

    ReplyDelete

Post a Comment

Popular posts from this blog

കൃഷിപാഠം10 : തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം

കൃഷിപാഠം11: തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം -2

കൃഷിപാഠം 2: വിത്ത് പാകൽ

കൃഷി പാഠം 1 : വിത്ത് ശേഖരണം:-

Agricultural knowledge ..... Let's go to the field!