കൃഷിപാഠം 5 : മേൽവള പ്രയോഗം

 


അടുത്തതായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ് തൈകൾ പറിച്ചു മാറ്റി നട്ടതിനുശേഷമുള്ള മേൽ വളപ്രയോഗം. നേരത്തെ പറഞ്ഞിരുന്നു അമിത വള പ്രയോഗം ഒരു ചെടിയെ ഒരിക്കലും വളർത്തുകയില്ല പകരം കൊല്ലുകയാണ് ചെയ്യുന്നതെന്ന്. ഏതൊരു ജീവനുള്ളവയും അവയ്ക്കു വേണ്ടതിൽ കൂടുതൽ ആഹാരം ഉപയോഗിക്കുകയാണെങ്കിൽ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതുപോലെതന്നെയാണ് ചെടികളുടെ കാര്യത്തിലും. പ്രത്യേകിച്ചും  പച്ചക്കറി വിളകളുടെ കാര്യത്തിൽ. പച്ചക്കറി തൈകൾ ഒന്നോ രണ്ടോ വർഷത്തെ ആയുസ്സ് മാത്രമേ ഉള്ളു. അതിൽ ചീരക്കാണെങ്കിൽ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വിളവെടുത്തില്ലെങ്കിൽ നശിച്ചുപോകുകയും ചെയ്യും. അതുകൊണ്ടുതന്നെ അമിത വളപ്രയോഗവും മരുന്ന് പ്രയോഗവും ദോഷമായി ഭവിക്കുന്നത്.

അടിസ്ഥാന വളങ്ങൾ ചേർത്തു കൂട്ടിയെടുത്ത മണ്ണിലേക്കാണ് നമ്മൾ പച്ചക്കറി തൈകൾ പറിച്ചു മാറ്റി നടുന്നത്. ജൈവ വളങ്ങൾ മണ്ണിൽ അലിഞ്ഞു ചേരാൻ സമയം എടുക്കും എന്നുള്ളതിനാൽ വീണ്ടും വീണ്ടും വാരിയിടുന്നതിൽ അർത്ഥമില്ല. നമ്മൾ ചേർത്ത അടിസ്ഥാന ജൈവവളങ്ങൾ തന്നെ പറിച്ചുമാറ്റിയ പച്ചക്കറി തൈകൾക്ക് ഒന്നുരണ്ടു മാസത്തേക്ക്. പിന്നീട് നമ്മൾ ഇടയ്ക്കിടെ ഇട്ടുകൊടുക്കുന്ന മേൽവളങ്ങൾ തെളീരൂപത്തിലുള്ളതോ പെട്ടെന്ന് മണ്ണിൽ അലിഞ്ഞു ചേരുന്നതാണെങ്കിൽ വളരെ നല്ലത്. പലരൂപത്തിലുള്ള വളങ്ങളും ഇപ്പോൾ വിപണിയിൽ ലഭ്യമായി. ഇത് വാങ്ങുമ്പോൾ തീർത്തും ജൈവ കൃഷി ആഗ്രഹിക്കുന്നവർ അത് ജൈവമാണെന്നു ഉറപ്പുവരുത്തുക..

ജൈവവളങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി മറ്റൊരു അദ്ധ്യായത്തിൽ വിശദമാക്കാം.


മേൽവളം പ്രയോഗിക്കുമ്പോൾ അത്  രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രം ഇട്ടുകൊടുക്കുക. അത് ഒരു ചെടിക്ക് കൂട്ടുവളമാണെങ്കിൽ അര പിടി അളവിൽ മാത്രം മതിയാകും. ഇതിനിടക്ക് ഏതെങ്കിലും ദ്രവരൂപത്തിലുള്ള വളം വളരെ നേർപ്പിച്ചു ഒഴിച്ച് കൊടുക്കാം. ദ്രവരൂപത്തിലുള്ള വളങ്ങൾ പലതരത്തിൽ ഇന്ന് ഉപയോഗിക്കുന്നുണ്ട്. ചാണകം പുളിപ്പിച്ച തെളി, കടലപ്പിണ്ണാക്കും വേപ്പിന്പിണ്ണാക്കും ചേർത്ത് പുളിപ്പിച്ച തെളി, ബയോ ഗ്യാസ് തെളി ഇവയൊക്കെയാണ് വീടുകളിൽ ഉണ്ടാക്കുന്ന ദ്രവരൂപത്തിലുള്ള വളങ്ങൾ. ഇതിന്റെ തെളി നേർപ്പിക്കുന്നതിന്റെ അളവ് അറിയാതെ പലരുടെയും കൃഷി നശിക്കുന്ന അവസ്ഥ വരെ കാണാൻ ഇടയായിട്ടുണ്ട്.

വളങ്ങളും അത് പ്രയോഗിക്കേണ്ടതിന്റെ അളവും മറ്റൊരു അദ്ധ്യായത്തിൽ വിശദമാക്കാം.


by Sumamathu Beevi

Comments

  1. Read .. Follow ... Comment ... If it is useful to others please share....

    ReplyDelete

Post a Comment

Popular posts from this blog

കൃഷിപാഠം10 : തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം

കൃഷിപാഠം11: തെളി വളങ്ങൾ ഉണ്ടാക്കുന്ന വിധം -2

കൃഷിപാഠം 2: വിത്ത് പാകൽ

കൃഷി പാഠം 1 : വിത്ത് ശേഖരണം:-

Agricultural knowledge ..... Let's go to the field!